Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wedding Reception

അ​ഹാ​ന-​നി​മി​ഷ് വി​വാ​ഹ​റി​സ്പ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഋ​ഷ​ഭ് ഷെ​ട്ടി​യും ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​ര​ത്ത്

ന​ടി അ​ഹാ​ന കൃ​ഷ്ണ​യു​ടെ​യും ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യു​ടെ​യും ഇ​ന്നു ന​ട​ക്കു​ന്ന വി​വാ​ഹ റി​സ​പ്‌​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ഋ​ഷ​ഭ് ഷെ​ട്ടി​യും ഭാ​ര്യ പ്ര​ഗ​തി ഷെ​ട്ടി​യും.

തെ​ന്നി​ന്ത്യ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ൾ റി​സ​പ്‌​ഷ​നി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റ​ര മു​ത​ൽ സു​ബ്ര​ഹ്ണ്യം ഹാ​ൾ ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ൽ വ​ച്ചാ​ണ് റി​സ​പ്‌​ഷ​ൻ ന​ട​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 13ന് ​താ​ജ് കോ​വ​ള​ത്തു​വ​ച്ച് തു​ട​ങ്ങി​യ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സി​നി​മാ മേ​ഖ​ല​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റു രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ​ക്കു​മാ​യി റി​സ​പ്‍​ഷ​ൻ ന​ട​ത്തു​ന്ന​ത്.

രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ അ​ഹാ​ന അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ, അ​തേ ചി​ത്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക്യാ​മ​റാ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചാ​ണ് നി​മി​ഷ് ര​വി​യും ത​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

ഈ ​സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​തും സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും എ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ഹാ​ന​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ 'ലൂ​ക്ക'​യു​ടെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് നി​മി​ഷ് ര​വി​യാ​യി​രു​ന്നു. ടൊ​വി​നോ തോ​മ​സും അ​ഹാ​ന​യും ത​ക​ർ​ത്ത​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ലെ മ​നോ​ഹ​ര​മാ​യ ഫ്രെ​യി​മു​ക​ളും വി​ഷ്വ​ൽ സ​ന്ദ​ർ​ഭ​ങ്ങ​ളും പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു.

പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലും മ​റ്റ് ഭാ​ഷ​ക​ളി​ലു​മാ​യി കൈ​നി​റ​യെ പ്രോ​ജ​ക്ടു​ക​ളു​മാ​യി മു​ൻ​നി​ര ഛായാ​ഗ്രാ​ഹ​ക​നാ​യി നി​മി​ഷ് മാ​റി​യ​പ്പോ​ഴും ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം തു​ട​ർ​ന്നു.

അ​ഹാ​ന കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ എ​ല്ലാ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ് നി​മി​ഷ് ര​വി​യും കു​ടും​ബ​വും.

Latest News

Corehub Up